Header Ads

  • Breaking News

    പത്രികാ സമർപ്പണം ഇന്നവസാനിക്കും



    തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ഇതുവരെ 82,810 പത്രികകളാണ് ലഭിച്ചത്. അവസാന ദിവസത്തിൽ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പത്രികാ സമർപ്പണത്തിന് എത്തിയേക്കുമെന്നാണ് സൂചന. ഒപ്പം അപരന്മാരും വിമതരും സാധാരണ അവസാന മണിക്കൂറുകളിലാണ് പത്രികാ സമർപ്പണത്തിന് എത്തുക.

    പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തിൽ 5,612, ജില്ലാ പഞ്ചായത്തുകളിൽ 664 എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം. മുനിസിപ്പാലിറ്റികളിലേക്ക് 9,865 പത്രികകളും ആറ് കോർപറേഷനുകളിലേക്ക് 1902 പത്രികകളും ലഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad