Header Ads

  • Breaking News

    പാമ്പ് കടിയേറ്റ് ആറു വയസ്സുകാരി വിദ്യാർത്ഥിനി മരണപ്പെട്ടു



    കൊളച്ചേരി :

    വളവിൽ ചേലേരി എടക്കേത്തോട് വെച്ചു പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി സിയ(6) മരണപ്പെട്ടു. ഞായറാഴ്ചയാണ് പാമ്പുകടിയേറ്റത്. ഇന്നു പുലർച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 

    ചേലേരി ബൈത്തുൽ ഹൗസിലെ നബീൽ-റസാന ദമ്പതികളുടെ ഏക മകളാണ് മരണപ്പെട്ട സിയാ നബിൻ . മാതാവ് റസാന നാറാത്ത് എ എൽ പി  സ്കൂൾ അധ്യാപികയാണ്. നാറാത്ത് എൽ.പി സ്‌കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്.

    No comments

    Post Top Ad

    Post Bottom Ad