Header Ads

  • Breaking News

    കാറിൽ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു



    കോട്ടയം: 

    ഈരയില്‍ക്കടവില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിന്റെ മുന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ അപകടമുണ്ടായ സ്ഥലത്തു നിന്നും 10 മീറ്ററോളം അകലേക്ക് ആണ് യുവാവ് തെറിച്ചു വീണത്. പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരനായ ഗോപാലകൃഷ്ണന്റെ മകന്‍ ഗോകുല്‍ (20)ആണ് മരിച്ചത്. മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തില്‍ മറ്റൊരു ബൈക്കുമായി മത്സരിച്ച്‌ ഓടിയെത്തിയാണ് ഗോകുല്‍ അപകടത്തില്‍പ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad