Header Ads

  • Breaking News

    കൂത്തുപറമ്പിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിനെ അക്രമിച്ചതായി പരാതി

     


    കൂത്തുപറമ്പ് : 

    വീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ഒരുസംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. മൂന്നാംപീടിക കരിയിൽ കൃഷ്ണകൃപയിൽ എം. ജിഷ്ണുവാണ്‌ (21) പരിക്കേറ്റ് തലശ്ശേരി ജനറൽ ആസ്‌പത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം.

    വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജിഷ്ണുവിനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കി മുറ്റത്തുവെച്ച് സംഘം അക്രമിക്കുകയായിരുന്നു. ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് ഇടതുകാലിന്റെ എല്ലൊടിഞ്ഞു. ഇടതുകൈക്കും വലതുകാലിനും സാരമായി പരിക്കുണ്ട്. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇതിൽ നാലുപേരെ കണ്ടാലറിയാമെന്നും ജിഷ്ണു പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad