Header Ads

  • Breaking News

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു, ഇരുപതുകാരൻ പിടിയിൽ



    ഇടുക്കി:

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 20 കാരൻ അറസ്റ്റിൽ. ചെറുതോണി നൈനുകുന്നേല്‍ അബ്ദുള്‍ സമദ് (20) ണ് അറസ്റ്റിലായത്. ഇരുവരും ഒരേ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്നു. 

    പീഡനം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പെണ്‍കുട്ടി കഴിഞ്ഞദിവസം ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഇതിനെതുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ ഇടുക്കി സി.ഐ ബി.ജയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad