Header Ads

  • Breaking News

    മുഖം തിളങ്ങാന്‍ ഒരു തക്കാളി മതി

    തക്കാളി കൊണ്ട് ചർമ്മ സൗന്ദര്യം എങ്ങനെ സാധ്യമാകും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്, എന്നാൽ അതിന് വഴിയുണ്ട്. ഇതാ കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ ചില തക്കാളി ഫേസ്പാക്കുകൾ.

    • തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
    • തക്കാളി നീരും തേനും മാത്രമുള്ള മിശ്രിതം പുരട്ടുന്നതും മുഖം തിളങ്ങാന്‍ നല്ലതാണ്.

    • തക്കാളി നീരിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേര്‍ക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഒരു 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
    • ആദ്യം കുറച്ച് തക്കാളി നീര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

    No comments

    Post Top Ad

    Post Bottom Ad