Header Ads

  • Breaking News

    കർട്ടനുകളും ഫിലിമുകളും പാടില്ല, വാഹനത്തിന്റെ വിൻ‍ഡോ സുതാര്യമായിരിക്കണം



    വാഹനത്തിന്റെ വിൻ‍ഡോകളിൽ കർട്ടൻ ഇടുന്നതു നിയമവിരുദ്ധം. 2019 ജൂലൈയിലെ വിധി പ്രകാരം വിൻ‍ഡോ ഗ്ലാസിന്റെ സുതാര്യതയെ ബാധിക്കുന്ന ഒന്നും വാഹനങ്ങളിൽ പാടില്ല. സൺഫിലിമുകൾ‌ക്കും കർട്ടനുകൾക്കും ഈ വിധി ബാധകമാണെന്നാണ് കോടതി വിധിയിലുള്ളത്. സർക്കാർ വാഹനങ്ങൾക്കും ഈ വിധി ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മോട്ടർവാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഫിലിം ഒട്ടിച്ച വാഹനങ്ങളെക്കൊണ്ട് പിഴ അടപ്പിയ്ക്കുകയും കർട്ടനിട്ട വാഹനങ്ങളെ വിടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വിശദീകരണം. 


    ക്രിമിനല്‍ ആക്ടിവിറ്റി തടയുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം കോടതി വച്ചത്. മോട്ടർ വെഹിക്കിൾ നിയമപ്രകാരം വിൻഡ് സ്ക്രീനിനും പിന്നിലെ ഗ്ലാസിനും 70 ശതമാനവും വശങ്ങളിലെ വിൻ‍ഡോയ്ക്ക് 50 ശതമാനവും സൂതാര്യത വേണം. എന്നാൽ പിന്നീട് നിർഭയ കേസിനെ അടിസ്ഥാനമാക്കി എല്ലാ ഗ്ലാസുകൾക്കും പൂർണമായ സുതാര്യത വേണെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad