Header Ads

  • Breaking News

    പാപ്പിനിശ്ശേരിയിൽ കണ്ടെയ്നർ ലോറി കാറിലിടിച്ചു കാർ പാടേ തകർന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


    പാപ്പിനിശ്ശേരി വെസ്റ്റ് : 

    ഡ്രൈവിങ് പരിശീലനം നടത്തുന്ന കാറിൽ കണ്ടെയ്നർ ലോറിയിടിച്ചു. കാർ പാടേ തകർന്നു. കാറിലുണ്ടായിരുന്ന പരിശീലനം നേടുന്ന വനിതയും പരിശീലകയും അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.

    ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് പാപ്പിനിശ്ശേരി വെസ്റ്റ് പുതിയകാവിന് സമീപത്താണ് അപകടം. ഇരു വാഹനങ്ങളും കണ്ണൂർ ഭാഗത്തേക്ക് പോകുന്നതായിരുന്നു. റോഡരികിലൂടെ പതുക്കെ പോകുന്ന കാറിന്റെ പിന്നിലാണ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. വളപട്ടണത്തെ ഹുസ്ന ഡ്രൈവിങ് സ്കൂളിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

    കെ.എസ്.ടി.പി. റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം പതിവായി അപകടങ്ങൾക്ക് കാരണമാകുകയാണ്.

     





    No comments

    Post Top Ad

    Post Bottom Ad