Header Ads

  • Breaking News

    നിയാസ് കുന്നന്‍: കോവിഡ് ബാധിതനായ അംഗപരിമിതനായ സുഹൃത്തിനെ നോക്കാന്‍ രോഗം വരുമെന്നറിഞ്ഞിട്ടും പിന്നിലേക്കില്ലെന്നു പറഞ്ഞ മനസ്സിനുടമ


    മലപ്പുറം വീണ്ടും സ്നേഹഗാഥയെഴുതുകയാണ്. ദേശീയ തലത്തില്‍ വരെ നുണപ്രചരണങ്ങള്‍ നടത്തി മലപ്പുറം ജില്ലയുടെ ശോഭ കെടുത്തുന്ന ശക്തികള്‍ക്ക് വര്‍ മറുപടി നല്‍കുന്നത് സ്നേഹത്തിന്‍്റെ ഭാഷയിലാണ്. വാക്കുകള്‍ കൊണ്ട് തങ്ങളെ ആക്രമിക്കുന്നവരെ അവര്‍ സ്നേഹത്തിലൂടെ പ്രതികരം ചെയ്യുന്നു.
    നിയാസ് കുന്നന്‍ എന്ന യുവാവാണ് മലപ്പുറത്തു നിന്നും സ്നേഹം നിറച്ച പുതിയ വാര്‍ത്തയുമായി എത്തുന്നത്. മലപ്പുറം കാവനൂര്‍ സ്വദേശിയായ നിയാസ് സ്വന്തം സുഹൃത്തും അയല്‍ക്കാരനുമായ യുവാവിനു വേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. അംഗ പരിമിതനായ സുഹൃത്തിനു രണ്ടു ദിവസം മുമ്ബാണു കൊവിഡ് സ്ഥിരീകരിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത കൂട്ടുകാരന് മുന്നോട്ടുള്ള ജീവിതം ഒരു വലിയ പ്രതിസന്ധിയായിരുന്നു.
    കോവിഡ് ബാധിതന്‍്റെ കാര്യം നോക്കാന്‍ ഒരാള്‍ വേണമെന്ന് അധികൃതര്‍ കൂടി ആവശ്യപ്പെട്ടതോടെ പൂര്‍ണ്ണ മനസ്സോടെ നിയാസ് അതിനു തയ്യാറാകുകയായിരുന്നു. കൂടെ നില്‍ക്കുന്ന ആള്‍ക്ക് നൂറു ശതമാനവും കോവിഡ് വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് ഡോക്ടര്‍ അറിയിച്ചിട്ടും നിയാസ് പിന്നോട്ടു പോയില്ല. താന്‍ മതി എന്നു അധികൃതരെ അറിയിച്ചു നിയാസ് ആ ആ ദൗത്യം ഏറ്റെടുത്തു.
    രണ്ടു പേരും ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളോജില്‍ നിരീക്ഷണത്തിലാണ്. എല്ലാവരും ഭയത്തോടെ മാറി നില്ക്കുന്ന ഒരു മഹാമാരിയുടെ മുന്‍പിലേക്കാണ് നിയാസ് എന്ന സന്നദ്ധ സേവകന്‍ പൊരുതാനിറങ്ങിയിരിക്കുന്നത്. ഇത് നിയാസിന്‍്റെ മാത്രം കഥയാകുന്നില്ല. മലപ്പുറം എന്ന ജില്ലയുടെ സ്നേഹത്തില്‍ പൊതിഞ്ഞ മറുപടികൂടിയാണ്.

    No comments

    Post Top Ad

    Post Bottom Ad