Header Ads

  • Breaking News

    പുതിയ പ്രണയ ബന്ധത്തിന് തടസം നിന്നു : വാക്ക് തര്‍ക്കം കൊലയായി : കണ്ണൂരില്‍ ആദിവാസി യുവതിയുടെ മരണം കൊലപാതകം : സുഹൃത്തായ ഓട്ടോഡ്രൈവര്‍ പോലീസ് പിടിയില്‍


    ഇരിട്ടി : 
    കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് പോലീസ്.സംഭവത്തില്‍ സുഹൃത്തായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കോളയാട് സ്വദേശി വിപിന്‍. കെ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശോഭ (37 )യെന്ന ആദിവാസി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശോഭയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കേളകം പൊലീസ് പറഞ്ഞു.

    ശോഭയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബേ മരിച്ചു. ഇതിനു ശേഷമാണ് വിപിയുമായി ശോഭ അടുപ്പത്തിലാവുന്നത്. എന്നാല്‍ വിപിന്‍ വേറൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ ശോഭ ഇതിനെ ചൊല്ലി വഴക്കിട്ടിരുന്നു. ഇത് സംസാരിക്കാനെന്ന് പറഞ്ഞു ശോഭയെ ആളൊഴിഞ്ഞ പറമ്ബില്‍ വിളിച്ചു വരുത്തുകയും തുടര്‍ന്ന് ഇവിടെ നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും മൊബൈലും പ്രതി കൈക്കലാക്കിയെന്നും പോലീസ് വ്യക്തമാക്കുന്നു .

    No comments

    Post Top Ad

    Post Bottom Ad