Header Ads

  • Breaking News

    പുതിയതെരു-കാട്ടാമ്പള്ളി ബസ് സ്റ്റോപ്പിൽ ആള്‍ക്കൂട്ടം: പോലീസ് കടകള്‍ പൂട്ടിച്ചു; പ്രതിഷേധം


    പുതിയതെരു: 
    പുതിയതെരു-കാട്ടാമ്പള്ളി ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് പോലീസ് പരിസരത്തെ ചില കടകൾ പൂട്ടിച്ചു. ഇത് വ്യാപാരികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞദിവസം വളപട്ടണം പോലീസ്, പട്രോളിങ്ങിനിടെ പുതിയതെരു-കാട്ടാമ്പള്ളി റോഡിലെ കുന്നിറക്കത്തിലെ ആദ്യ സ്റ്റോപ്പിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായി കണ്ടു.
    തൊട്ടടുത്ത കടകളിൽനിന്ന് സാധനം വാങ്ങാൻ എത്തിയവരാണെന്നാണ് പോലീസ് കരുതിയത്.
    എന്നാൽ സാധനം വാങ്ങാനെത്തിയവരല്ല, കാട്ടാമ്പള്ളി-മയ്യിൽ ഭാഗങ്ങളിലേക്ക് ബസ് കയറാൻ കാത്തുനിൽക്കുന്നവരായിരുന്നു അത്. ഇത് വ്യാപാരികൾ വളപട്ടണം ഇൻസ്പെക്ടറോട് പറഞ്ഞിരുന്നു.
    ഒടുവിൽ പോലീസ് വ്യാപാരികളോട് കട പൂട്ടാൻ ആവശ്യപ്പെടുകയും താക്കോൽ കൊണ്ടുപോവുകയും ചെയ്തതായി വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾ കടകളുടെ മുമ്പിൽനിന്ന് 10 മീറ്റർ മാറി കടകളില്ലാത്ത ഒഴിഞ്ഞസ്ഥലത്ത് ബസ് സ്റ്റോപ്പ് എന്ന ബോർഡ് സ്ഥാപിച്ചിരിക്കയാണിപ്പോൾ.
    കോവിഡ് വ്യാപനം തടയാനെന്ന പേരിൽ വ്യാപാരികളെ പല നിസ്സാര കാരണങ്ങളുടെയും പേരിൽ ദ്രോഹിക്കുന്ന നടപടി നിർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad