+918891565197
+918891565197
  • Breaking News

    ആശുപത്രി മുറിയിൽനിന്ന് താലിമാല മോഷണം പോയതായി പരാതി


    കണ്ണൂർ: 
    ആസ്പത്രി മുറിയിൽ സൂക്ഷിച്ച ബാഗിൽനിന്ന് താലിമാല മോഷണം പോയതായി പരാതി.
    കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ തന്റെ മകളെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോയപ്പോൾ 420-ാം നമ്പർ മുറിയിൽ സ്വർണമടങ്ങിയ ബാഗ്‌ സൂക്ഷിച്ചിരുന്നു. അതിൽനിന്ന് അഞ്ചുപവൻ സ്വർണമാലയാണ് കാണാതായതെന്ന് അഴിക്കോട് ചാലിൽ കൊയിലിഹൗസിൽ ഹരിദാസൻ പറയുന്നു.


    മുറിയുടെ താക്കോൽ ഉണ്ടായിരുന്നെങ്കിലും അതുകൊണ്ട് മുറി പൂട്ടാൻ പറ്റിയില്ല. ഓഫീസിൽ പരാതി പറഞ്ഞപ്പോൾ അവർ സി.സി.ടിവി. പരിശോധിച്ചു. അതിൽ ഒരാൾ മുറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതും കണ്ടു. തുടർന്ന് സെക്രട്ടറിക്ക് നൽകിയ പരാതി അവർ ടൗൺപോലീസിന് കൈമാറി. മുറിയുടെ ഡോർലോക്ക് തകരാറുള്ളതിനാലാണ് മുറി പൂട്ടാൻ പറ്റാത്തത്. ഇതു കാരണമാണ് സ്വർണം നഷ്ടപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197