Header Ads

  • Breaking News

    ശരീരഭാരം കുറയ്ക്കണോ; ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു



    ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് അമിതവണ്ണം. ഡയറ്റ് നോക്കിയിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഭാരം കൂടുന്നത് പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

    പെരുംജീരകവും നാരങ്ങ നീരുമാണ് ഇതിലെ പ്രധാന ചേരുവകള്‍. പെരുംജീരകം ഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു.

    കുടലിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇതെന്ന് ശില്‍പ പറഞ്ഞു. പെരുംജീരകവും നാരങ്ങ നീരും ചേര്‍ത്ത ഈ ഹെല്‍ത്തി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം....

    വേണ്ട ചേരുവകള്‍...


    വെള്ളം 1 കപ്പ്
    നാരങ്ങ നീര് അരക്കപ്പ്
    പെരുംജീരകം അരടീസ്പൂണ്‍
    തേന്‍ 2 ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം...

    ആദ്യം പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച്‌ കഴിഞ്ഞാല്‍ നാരങ്ങനീരും തേനും ചേര്‍ക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. തണുത്ത ശേഷം കുടിക്കുക. ഈ പാനീയം വെറും വയറ്റില്‍ കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും ഒരു ​ഗ്ലാസ് കുടിക്കാവുന്നതാണ്. വിറ്റാമിന്‍ സി സമ്ബുഷ്ടമായ നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാന്‍ സഹായിക്കും

    No comments

    Post Top Ad

    Post Bottom Ad