Header Ads

  • Breaking News

    താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിൽപ്പെട്ട ഒൻപത് പേർക്കുകൂടി പോസീറ്റീവെന്ന് സൂചന


    ഇരിട്ടി : 
    താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിൽപ്പെട്ട ഒൻപത് പേർക്കുകൂടി പോസീറ്റീവെന്ന് സൂചന . ഇതോടെ ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി . വെള്ളിയാഴ്ച അടച്ചിട്ട ഐ.പി. വിഭാഗവും ലാബും ക്വാഷ്വാലിറ്റിയും തിങ്കളാഴ്ച വരെ തുറക്കില്ല . അണുനശീകരണം നടത്തി ഡി.എം.ഒ.യുടെ അനുമതിക്കുശേഷമേ ഇവയുടെ പ്രവർത്തനം പുനരാംരംഭിക്കു . രോഗിയെ പരിചരിച്ച ഡോക്ടറെയും ജൂലായ് 27 മുതൽ ആഗസ്ത് ഏഴുവരെ കിടത്തിച്ചികിത്സയിലുണ്ടായിരുന്ന 69 പേരെയും 39 കൂട്ടിരിപ്പുകാരെയും കണ്ടെത്തി ക്വാറന്റീനിലാക്കി .

    No comments

    Post Top Ad

    Post Bottom Ad