Header Ads

  • Breaking News

    കുറുമാത്തൂരിൽ 140 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു


    തളിപ്പറമ്പ്
    കനത്തമഴയിൽ പലപ്രദേശങ്ങളിലും വെള്ളം കയറി. കുറുമാത്തൂരിൽ പുഴയോരം വെള്ളത്തിൽ മുങ്ങി. 140 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടപ്പുറം, കടവ്, തുരുത്തി, ഭരതൻകുന്ന്, ഞാറ്റിയാൽ ഭാഗം, പെരുമ്പ, ഇല്ലംവയൽ, താന്നിക്കുന്ന് എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം. യു.പി. സ്കൂൾ, കോട്ടുപ്പുറം ബസ്‌സ്റ്റാൻഡ്‌, കടകൾ, കീരിയാട് ജുമാമസ്ജിദ് എന്നിവിടങ്ങളിലും വെള്ളമെത്തി. കഴിഞ്ഞ കാലവർഷം ഇതേ പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരുന്നു.
    ഇത്തവണ കോവിഡ് രോഗഭീഷണിയുള്ളതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്താൻ മടിച്ചു. തോണികളിറക്കി വെള്ളിയാഴ്ച രാത്രിമുതൽ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, പോലീസ്, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ കുറുമാത്തൂരിലെ ദുരിതമേഖലകൾ സന്ദർശിച്ചു.
    ചപ്പാരപ്പടവ് പുഴകരകവിഞ്ഞതിനെത്തുടർന്ന് എതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചപ്പാരപ്പടവിലെ കെ.കെ.സൈനബ, മലിക്കന്റകത്ത് എറമു ഫാത്തിമ, മലിക്കകകത്തുവളപ്പിൽ ഫാത്തിമ, തേറണ്ടിയിലെ മൊട്ടമ്മൽ യശോദ, കൊട്ടക്കാനത്തെ കടവത്ത് കുഞ്ഞാമിന എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്.
    തളിപ്പറമ്പ്: കുപ്പം പുഴയിൽ വെള്ളം ഉയർന്നതോടെ പട്ടുവത്തെ വിവിധ പ്രദേശങ്ങളും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതിനാൽ എതാനും വീട്ടുകാർ താമസം മാറി. കുപ്പം-മംഗലശ്ശേരി പുഴയും മുള്ളൂൽ പുഴയും കരകവിഞ്ഞൊഴുകിയതിനാലാണ് തീരപ്രദേശത്തെ വീട്ടുകാർക്ക് താമസം മാറേണ്ടിവന്നത്.
    മുതുകുട, കവുങ്കൽ, മാണുക്കര, മംഗലശ്ശേരി, കൂത്താട്, വെളിച്ചാങ്കീൽ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്

    No comments

    Post Top Ad

    Post Bottom Ad