Header Ads

  • Breaking News

    കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഇടപെടൽ വേഗത്തിലാക്കി കേന്ദ്രം, ഇടക്കാല നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക ലഭിച്ചത് 55പേര്‍ക്ക്

    കൊച്ചി​: കരി​പ്പൂര്‍ വിമാനാപകടത്തി​ല്‍ മരി​ച്ചവരുടെ ബന്ധുക്കള്‍ക്കും പരി​ക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യയുടെ അടി​യന്തര ഇടക്കാല നഷ്ടപരി​ഹാരം. മരി​ച്ചവരി​ല്‍ പന്ത്രണ്ട് വയസി​ന് മുകളി​ലുളളവര്‍ക്ക് 10 ലക്ഷംരൂപയും അതിന് താഴെയുളളവര്‍ക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക. പരി​ക്കേറ്റവര്‍ക്കാണ് ആദ്യഘട്ട നഷ്ടപരി​ഹാരം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. ഇതി​നകം 55പേര്‍ക്ക് തുക അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. മരിച്ചവരുടെ അനന്തരാവകാശികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്ന മുറയ്ക്കായിരിക്കും ഇടക്കാല നഷ്ടപരിഹാരം നല്‍കുക.

    അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷ്വറന്‍സ് തുകയ്ക്ക് പുറമേയാണിത്. പൂര്‍ണ നഷ്ടപരിഹാരം വൈകുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക വാട്‌സാപ്പ് നമ്പറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ചാണ് തുക കൈമാറിയത്. യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍ നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത്.
    പരിക്കേറ്റവര്‍ക്കുളള നഷ്ടപരിഹാരം ഓണത്തിനു മുമ്പ് പൂര്‍ണമായും നല്‍കാനാണ് ലക്ഷ്യമിടുന്നത്.ഓഗസ്റ്റ് ഏഴിനാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിംഗ് 737 വിമാനം അപകടത്തില്‍പ്പെട്ടത്. ഇതുവരെ 21 പേരാണ് മരിച്ചത്. മരിച്ച നാലുകുട്ടികള്‍ 12 വയസിന് താഴെയുളളവരാണ്. പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ എല്ലാ ചികിത്സാച്ചെലവുകളും വഹിക്കുന്നത് എയര്‍ ഇന്ത്യയാണ്.

    No comments

    Post Top Ad

    Post Bottom Ad