Header Ads

  • Breaking News

    നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് പേര്‍ കൂടി പിടിയില്‍

    കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ്, തൈക്കടപ്പുറം സ്വദേശി അഹമദ് എന്നിവരാണ് പിടിയിലായത്. 16 കാരിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള മൊഴി. ഇതോടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. നിലവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി ഒരാള്‍ കൂടി പിടിയില്‍ ആകാനുണ്ട്. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് അമ്മാവന്‍മാര്‍ നല്‍കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad