Header Ads

  • Breaking News

    ‘നന്ദിയുണ്ട് പിള്ളേച്ചാ, ഒരായിരം നന്ദി’; ഗൂഗിളിന്റെ ഫേസ്ബുക്ക് പേജിൽ കമന്റ് മേളം

    നീണ്ട കാത്തിരിപ്പിനൊടുവിൽ ബെവ്ക്യു ആപ്പിന് ഗൂഗിൾ അംഗീകാരം നൽകി. ഏറെ വൈകാതെ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആപ്പിന് അംഗീകാരം നൽകിയ ഗൂഗിളിന് മലയാളികൾ നന്ദി അറിയിക്കുകയാണ്. ആ കാഴ്ച ഗൂഗിളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചാൽ അറിയാൻ സാധിക്കും.

    ഗൂഗിളിന്റെ പേജിലുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ കമന്റ് ബോക്‌സിലാണ് മലയാളികൾ നന്ദി അറിയിക്കുന്നത്. ഈ കമന്റുകളല്ലാതെ മറ്റ് കമന്റുകൾ വളരെ ചുരുക്കമാണ് എന്നതാണ് ഏറെ അത്ഭുതം. മുൻപുള്ള ചില പോസ്റ്റുകളിൽ ആപ്പിന് അംഗീകാരം നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും സങ്കടം പറച്ചിലും കാണാം.



    ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.


    എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷ്ണർ, ബെവ്കോ എംഡി എന്നിവരടങ്ങുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് പിന്നാലെ എക്സൈസ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. മദ്യവിൽപന ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.



    നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.



    ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad