യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറ്
തളിപ്പറമ്പ്:
ഭാരതീയ യുവമോര്‍ച്ച ജില്ലാ ട്രഷററുടെ വീടിന് നേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു. ഇന്നലെ രാത്രി 10.20 നായിരുന്നു സംഭവം നടന്നത്. മൊറാഴ പണ്ണേരിയിലെ വി.നന്ദകുമാറിന്റെ വാടകവീട്ടിന് നേരെയാണ് ബോംബെറിഞ്ഞത്. നന്ദകുമാറും മാതാപിതാക്കളും മാത്രമാണ് ഈ വീട്ടില്‍ താമസം. സിപിഎം ശക്തികേന്ദ്രമായ പണ്ണേരിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇവര്‍ വാടകയ്ക്ക് താമസം തുടങ്ങിയിട്ട്.
മാരകശേഷിയുള്ള സ്റ്റീല്‍ബോംബാണ് വീട്ടിന് നേര്‍ക്ക് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാറ്റാങ്കീല്‍ യൂണിറ്റ് ഡി വൈ എഫ് ഐ പ്രസിഡന്റ് ആദര്‍ശിനെ ഇന്നലെ രാത്രി എട്ടരയോടെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയാണിതെന്ന് പോലീസ് പറഞ്ഞു.
നന്ദകുമാറും മാതാപിതാക്കളും അകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിയത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ചില്ലുകളും തകര്‍ന്നു.
അകത്തുനിന്നും നോക്കിയപ്പോള്‍ നാലുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി നന്ദകുമാര്‍ പറഞ്ഞു. പെയിന്റിഗ് തൊഴിലാളിയായ നന്ദകുമാര്‍ ഇവിടെ താമസം തുടങ്ങിയതിന് ശേഷം ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് സജീവമായതാണ് അക്രമത്തിന് കാരണമായതെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.
തളിപ്പറമ്പ് എസ് ഐ പി..സി.സഞ്ജയ്കു മാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
No comments
Post a Comment