Header Ads

  • Breaking News

    കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു;സർക്കാരിനും പിണറായി വിജയനും അഭിനന്ദനവുമായി കമൽ ഹാസൻ


    ഉലകനായകൻ എന്നറിയപ്പെടുന്ന കമലഹാസൻ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ്. അഭിനയം, സംവിധാനം, നിർമ്മാണം, രചന, സംഗീതം നിർവഹണം, ആലാപനം എന്നുതുടങ്ങി അദ്ദേഹം ചെയ്ത് വിജയിക്കാത്ത പ്രധാന മേഖലകൾ ഒന്നും സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ. താരം തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമയിൽ ആയിരുന്നു.

    ഇപ്പോൾ കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ തനിക്ക് ഏറെ സന്തോഷം ഉണ്ടാക്കി എന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

    “എന്‍റെ കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു. ‘എന്‍റെ’ എന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്നു. ഒഡീഷയും അതുപോലെതന്നെ. നന്നായി പ്രവര്‍ത്തിച്ച എന്‍റെ രണ്ട് ബന്ധുക്കളെ ചൂണ്ടിക്കാട്ടുകയാണ് ഞാന്‍. മറ്റുള്ളവര്‍ മോശമാണെന്ന് അതിന് അര്‍ഥമില്ല. അവരുടെ വിജയത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റുള്ളവരുടെ പരാജയത്തില്‍ നിന്നും നാം പഠിക്കണം. സന്തോഷം ആഘോഷിക്കുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച് തോല്‍വിയില്‍ നിന്ന് പഠിക്കേണ്ടതുമുണ്ട്. ഇത് പ്രധാനമാണ്. തമിഴ്‍നാട് (സര്‍ക്കാര്‍) കൂടുതല്‍ സുതാര്യത പരിശീലിക്കേണ്ടതുണ്ട്. ജീവിതം ക്ഷണികമാണെന്ന് മനസിലാക്കേണ്ടതുണ്ട്, അതുപോലെയാണ് ലാഭവും അതിന്‍റെ കമ്മിഷനുമെന്നും. തമിഴ്‍നാട്ടിലേത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്. ഈ സമയത്തെങ്കിലും അവര്‍ അവര്‍ തിരുത്തലിന് തയ്യാറാവണം. അല്ലാത്തപക്ഷം അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തും”,

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad