Header Ads

  • Breaking News

    സൗദിയില്‍ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു

    സൗദിയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് സ്വദേശികള്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അസീര്‍ പ്രവിശ്യയിലെ അല്‍ അമോവാ ഗവര്‍ണറേറ്റിലാണ് സംഭവം.
    ഇവരുടെ പക്കലില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യമനിലെ ഹൂത്തികളുമായി നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് അസീര്‍ പ്രവിശ്യയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. നിരന്തരമായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഈ മേഖലയില്‍ പതിവാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad