Header Ads

  • Breaking News

    ലോക്ഡൗൺ കാലത്ത് പൃഥ്വിരാജിന്റെ ലംബോർഗിനി എന്ത് ചെയ്യുന്നു ? മറുപടിയുമായി മല്ലിക സുകുമാരൻ


    പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരം കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇൗ താര കുടുംബത്തിൽ നിന്നും പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ നിമിഷങ്ങൾക്കകം ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ലോക്ക് ഡൗൺ വിശേഷങ്ങളാണ് മല്ലികാ സുകുമാരൻ പങ്കുവയ്ക്കുന്നത്. ലൈവിൽ എത്തിയ മല്ലികാ സുകുമാരനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് മല്ലിക നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്. ലൈവിലെത്തിയ മല്ലികയോട് ലംബോര്‍ഗിനി എവിടെ അമ്മേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

    ചോദ്യത്തിന് രസകരമായ മറുപടിയാണ് അവര്‍ നല്‍കിയത്. അലമാരയില്‍ വെച്ചു പൂട്ടിയേക്കുവാ മോനെ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ എന്നായിരുന്നു മല്ലികാ സുകുമാരന്റെ മറുപടി. 1974-ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. സുകുമാരനും ആയുള്ള വിവാഹത്തിനുശേഷവും സിനിമാ സീരിയൽ രംഗത്ത് മല്ലിക സജീവമായിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad