• Breaking News

  മോഹൻലാൽ മെസേജ് അയച്ച സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത നിർമൽ പാലാഴിയെ തള്ളുവണ്ടിയെന്നും ദുരന്തമെന്നും വിളിച്ച് വിമർശകർ; മറുപടിയുമായി നിർമൽ


  കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി വ്യക്തികളാണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. നടൻ നിർമൽ പാലാഴിയും ആശംസകൾ നേർന്നിരുന്നു. ആശംസകൾ നേർന്നപ്പോൾ മോഹൻലാൽ നൽകിയ മറുപടി നിർമ്മൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. “ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻ എന്നോ,അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി…” എന്നാണ് നിർമൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം മോഹൻലാലിന് അയച്ച സന്ദേശത്തിന്റെയും അവിടന്ന് ലഭിച്ച മറുപടികളുടെയും സ്ക്രീൻഷോട്ടും നിർമൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്നാൽ നിർമലിന്റെ ഈ പോസ്റ്റിന് താഴെ തള്ളുവണ്ടി എന്നൊക്കെ കുറിച്ച് വിമർശകർ രംഗത്ത് എത്തിയിരുന്നു. ഇതിൽ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ നിർമൽ പാലാഴി.


  നിർമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

  ഞാൻ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടുമാണ് സിനിമയിൽ വന്നത്. മമ്മൂക്കയെയും ലാലേട്ടനെയും ഹൃദയത്തോടു ചേർത്തുപിടിച്ച്, വളർന്നു വന്ന ചെറിയൊരു കലാകാരൻ. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നു എന്നറിഞ്ഞാൽ ആൾക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ എത്തുമായിരുന്നു. ചവിട്ടു കൊണ്ടും പൊലീസിന്‍റെ ലാത്തി കാണുമ്പോൾ ഓടിയൊളിച്ചും അതിനിടയിൽ മിന്നായം പോലെ ഇഷ്‍ട താരങ്ങളെ കണ്ടാൽ അതൊരു മഹാഭാഗ്യം.

  അങ്ങനെ തുടങ്ങിയതാണ് സിനിമ ലക്ഷ്യം വച്ചുള്ള ഓട്ടം. സ്കൂൾ കാലം കഴിഞ്ഞപ്പോൾ തുടങ്ങിയ ഓട്ടത്തിന് ഇപ്പൊ 20 വയസ്സ് കഴിഞ്ഞു. ഇത്രയും വർഷത്തെ കഠിനമായ കഷ്ട്ടപ്പാടും കലയെയും കലാകാരൻമാരെയും സ്നേഹിക്കുന്നവരുടെ പ്രോത്സാഹനവും എല്ലാത്തിലുമുപരി ദൈവാനുഗ്രഹത്താലും കല കൊണ്ടു ജീവിക്കുന്നു. ഇനി ഇത് ഇല്ലാതെയാവുന്ന കാലം വന്നാൽ ഞാൻ മുന്നേ എടുത്തുകൊണ്ടിരുന്ന ( ആശാരിപ്പണി, കൽപ്പണി, പെയിന്‍റിങ് ഹെൽപ്പർ) പണികളിലേക്ക് തിരിച്ചു പോവാം. കാരണം അന്ന് ആ മേഖലയിൽ ജോലി ചെയ്യുമ്പോൾ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിർത്തുന്നുണ്ട് ഞാൻ.

  പറഞ്ഞുവരുന്നത് എന്താണെന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് വന്ന ഒരു സാധാരണക്കാരന് മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യാൻ പറ്റുന്നതും അവരുടെ ഒരു മെസേജ് കിട്ടുന്നതുമൊക്കെ ജീവിതത്തിലെ വലിയ കാര്യം തന്നെയാണ്. ആ സന്തോഷം ഞാൻ എന്‍റെ പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂക്ക വിളിച്ച്, സുഖവിവരം അന്വേഷിച്ചതും ലാലേട്ടൻ മെസേജിന് റീപ്ലൈ ചെയ്തതും ജീവിതത്തിലെ വല്യ സന്തോഷം ആയതുകൊണ്ട് പങ്കുവച്ചു.

  ഈ മുകളിലെ സുഹൃത്തുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഒരു കാര്യവുമില്ലാതെ ചൊറിയാൻ ആരേലും വന്നാൽ എന്നോട് പ്രിയ സുഹൃത്തുക്കൾ പറയുന്നതുകേട്ട് ഒരു റിപ്ലെയും കൊടുക്കാതെ ഇരിക്കാറുണ്ട് പക്ഷെ ഈ വിഷയത്തിൽ ലാലേട്ടൻ ആയതുകൊണ്ട് പ്രതികരിക്കാതെ ഇരിക്കാൻ പറ്റിയില്ല. ഇവിടെ എത്താൻ പെട്ട കഷ്ടപാടൊക്കെ ഓർത്തു പോയി. അദ്ദേഹത്തിന്‍റെ കൂടെ പിടിക്കാൻ ആ ലെവൽ ഒന്നു പോവേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ആള് തുടങ്ങിയതും അതിനുള്ള മറുപടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നു (ഇതൊക്കെ വിട്ടു കളഞ്ഞാല്‍ പോരേ എന്നു ചോദിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വാക്കുകൾക്കു വില കല്‍പ്പിക്കുന്നില്ല എന്നു തോന്നരുതേ)

  www.ezhomelive.com

  No comments

  Post Bottom Ad

  19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197