Header Ads

  • Breaking News

    വെബ് ക്യു ആപ്പ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിച്ചു തകർത്ത് തെളിവുകൾ


    ഒൺലൈൻ മദ്യ വിതരണം സംബദ്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തു അടിസ്ഥാന രഹിതവും അനാവശ്യ വിവാദങ്ങൾ മാത്രം ലക്ഷ്യം വച്ചുള്ളതുമാണെന്ന് രേഖകൾ. ആപ്ലിക്കേഷൻ നിർമ്മാതാക്കളായ ഫെയർ കോഡ് എന്ന കമ്പനിക്ക് ടോക്കൺ ഒന്നിന്ന് 50 പൈസ വീതം ലഭിക്കുന്നു എന്ന് തെളിയിക്കാനായി പ്രതിപക്ഷ നേതാവ് പുറത്തു വിട്ട രേഖ ബെ, ബാർ ഉടമുകളും തമ്മിലുണ്ടാക്കിയ കാരാർ രേഖയാണ്. അല്ലാതെ ബെവ്കോയും ആപ്പ് നിർമ്മാതാക്കളായ കമ്പനിയും തമ്മിലുള്ള രേഖയല്ല. 18-05-2020ലെ ഉത്തരവ് പ്രകാരം കോർപ്പറേഷന്റെ വെർച്ചൽ ക്യൂ സംവിധാനത്തിലൂടെ മാത്രം എഫ് എൽ 3 ബാറുകൾക്കും എഫ് എൽ 2 ബിയൽ പാർലറുകൾക്കും മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകിയിട്ടുള്ളതാണ്. ഇപ്രകാരം വെർച്ചൽ ക്യൂ സംവിധാനത്തിൽ എഫ് എൽ 3 ബാറുകളും ഉൾപ്പെടുത്തുന്നതിനായി കോർപ്പറേഷൻ സമ്മതപത്രവും അണ്ടർ ടേക്കിങ്ങും വാങ്ങുകയുണ്ടായി. ഇതിൽ പ്രകാരം എഫ് എൽ 3 ബാറുകൾക്കും എഫ് എൽ 2 ബിയൽ പാർലറുകൾക്കും നൽകിയ അണ്ടർ ടേക്കിങ്ങിൽ വെർച്ചർ ക്യൂ സംവിധാനം നടപ്പിലാക്കുന്നതിന് ഉണ്ടാകുന്ന ചെലവ് വസുലാക്കുന്നതിനായി ഓരോ ടോക്കണും 50 പൈസ വീതം ഇവർ കോർപ്പറേഷന് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

    ഓരോ ടോക്കണും 50 പൈസ നിശ്ചയിച്ചത് ആപ്പ് വികസിപ്പിക്കുന്നതിനു വേണ്ടി വരുന്ന ഒറ്റ തവണ തുകയായ 2.84 രൂപയും കൂടാതെ ആപ്പ് പ്രവർത്തിക്കുന്നതിനു വേണ്ട ചെലവുകളായി സി ഡിറ്റിന് നൽകേണ്ട ആമസോൺ ക്ലൗണ്ട് സംവിധിനത്തിന്റെ ഏകദേശ മാസ വടകയായ 10 ലക്ഷം രൂപയും എസ് എം എസ് ‌,ഒ ടി പി ഉപഭോക്താക്കൾക്ക് കൈമാറുന്നതിലേക്ക് ഓരോ തവണയും വേണ്ടി വരുന്ന 12 പൈസ ചെലവും( ഈ സേവനത്തിന് ​IT മിഷൻ നിശ്ചയിച്ച് ചെലവ് 12.74 പൈസയാണ്) എസ് എം എസ് ടോക്കണു വേണ്ടി ഉപഭോക്താവ് അയക്കുന്ന എസ് എം എസ് സ്വീകരിക്കുമ്പോൾ നൽകേണ്ട 3 പൈസ ചെലവും ഉൾപ്പടെയാണ്.

    മേൽപറഞ്ഞ ചെലവുകൾ കഴിച്ച് ലഭിക്കുന്ന അധിക തുക കോർപ്പറേഷനിലേക്ക് വകയിരുത്തുന്നതുമായിരിക്കും. ഇത്തരത്തിൽ നിശ്ചയിച്ച തുകയായ 50 പൈസ ബാറുകളും ബിയർ പാർലറുകളും ഓരോ മാസവും അവർക്കു വേണ്ടി നൽകിയ E- ടോക്കണിന്റെ എണ്ണത്തിനനുസരിച്ച് കോർപ്പറേഷന് നൽകേണ്ടതാണ്. ഈ തുക ഉപഭോക്താക്കളുടെ കൈയ്യിൽ നിന്നുമല്ല പിടിച്ചെടുക്കുന്നത്. മൊബൈൽ ആപ്പ് വികസിപ്പിക്കുന്ന ഫെയർ കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ആകെ നൽകേണ്ടത് നിശ്ചിത തുകയായ 2.84 ലക്ഷം രൂപ മാത്രമാണ്. കൂടാതെ എസ് എം എസ് ട്രാൻസാക്ഷനു വേണ്ടിൽ മേൽപറഞ്ഞ തുക ടെലകോ കമ്പനികൾക്കും നൽകേണ്ടതുണ്ട്. പ്രതിപക്ഷ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്ത് വരുന്നത് അനാവശ്യ വിവാദങ്ങൾ മാത്രം ലക്ഷ്യം വച്ചാണ്. എന്തിനും ഏതിനും ആരോപണം എന്നതാണ് പ്രതിപക്ഷ നേതാവിന്റെ സമീപനം. ദുരന്തകാലത്തും ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നതാണ് സമീപകാലത്തെ ഉദാഹരണങ്ങൾ

    No comments

    Post Top Ad

    Post Bottom Ad