കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു
മലയാളി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു
കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62) ആണു മരിച്ചത്. ചൊവാഴ്ച കാലത്ത് അദാൻ ആശുപ്രതിയിൽ ആയിരുന്നു അന്ത്യം. മെയ് 20 മുതൽ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു.
ഭാര്യ, സുവർണ്ണ. മക്കൾ, സ്വാതി, അജേഷ്.
അച്ഛൻ, പരേതനായ കൃഷ്ണൻ, അമ്മ രാധ.
മരുമക്കൾ, ഷെറിൻ (മുഴപ്പിലങ്ങാട്) അശ്വതി. സഹോദരങ്ങൾ, വസന്തൻ, മനോജ്, ബാബു, അനിത, വേണി
No comments
Post a Comment