Header Ads

  • Breaking News

    പഴയകാല സിനിമകൾ പുതിയ നടന്മാരും പുതിയ സിനിമകൾ സീനിയർ നടന്മാരും അഭിനയിച്ചാലോ !!! വേറിട്ട ആശയത്തിൽ ചിത്രങ്ങളുടെ കിടിലൻ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു


    ഇപ്പോൾ ലോക്ക് ഡൗൺ കാലമായതിനാൽ താരങ്ങൾ അടക്കം എല്ലാവരും വീട്ടിൽ തന്നെയാണ്. ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എത്താറുണ്ടായിരുന്നു. ദിവകൃഷ്ണ വിജയകുമാർ എന്ന യുവാവ് ചെയ്ത സിനിമാ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. പുതിയ സിനിമകളിൽ പഴയ നടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ കാസ്റ്റിംഗ് ആണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മൈ ബോസ് സിനിമയിൽ ദിലീപിനും മംമ്തയ്ക്കും പകരം പ്രേംനസീറും ഷീലയും വരത്തൻ സിനിമയിൽ ഫഹദിനു പകരം മോഹൻലാലും വന്നാൽ എങ്ങനെയിരിക്കും എന്നാണ് അദ്ദേഹം മറ്റുള്ളവരെ ചിന്തിപ്പിക്കുന്നത്. ഇന്നത്തെ സിനിമകൾ തൊണ്ണൂറുകളിൽ റിലീസ് ചെയ്താൽ അതിലെ നായകന്മാർ ആരൊക്കെയാകും, ആ സിനിമയുടെ പോസ്റ്റര്‍ എങ്ങനെയിരിക്കും എന്നൊക്കെ പ്രേക്ഷകരെ അറിയിക്കുകയാണ് ആ യുവാവ്.

    ദിവകൃഷ്ണയുടെ വാക്കുകൾ:

    ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ തൊണ്ണൂറുകളിൽ വന്നിരുന്നെങ്കിലോ, തൊണ്ണൂറുകളിലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad