Header Ads

  • Breaking News

    ആ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ ഒടുവിൽ നായികയായത് ഐശ്വര്യ റായി !!!


    മലയാളസിനിമയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജോഡികളാണ് മമ്മൂട്ടിയും മഞ്ജു വാര്യറും. അങ്ങനെ ഒരു അവസരം ലഭിച്ചാൽ അത് ചെയ്യുമെന്നും തനിക്ക് അതിന് ഏറെ ആഗ്രഹമുണ്ടെന്നും മഞ്ജുവാര്യർ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും ആഗ്രഹം സഫലമാക്കി കൊണ്ട് ദ പ്രീസ്റ്റ് എന്ന ചിത്രം ഒരുങ്ങുകയാണ്. എന്നാൽ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനും ആയ രാജീവ് മേനോൻ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുപതു വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യരെ തീരുമാനിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലേക്കാണ് മഞ്ജുവാര്യരെ ആലോചിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് രാജീവ് മേനോന്റെ ഭാര്യയുടെ അഭിപ്രായത്തെ മാനിച്ച് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഒരു ചിത്രമായിരുന്നു അത്. മമ്മൂട്ടി ഐശ്വര്യ റായ് ജോഡികൾ ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു.

    ചിത്രത്തില്‍ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയസീന്‍ ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഒന്നാണ്. വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയില്‍ മിന്നിമറയുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ആ രംഗം തന്നെയാണ് ഒരു സംവിധായകന്‍ എന്ന രീതിയില്‍ തനിക്കേറെ തൃപ്തി തന്നത് എന്ന് രാജീവ് മേനോന്‍ മുന്‍പ് പറഞ്ഞിരുന്നു. മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു അത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad