Header Ads

  • Breaking News

    മദ്യവിൽപന ശാലകള്‍ തുറക്കാന്‍ അനുമതി


    നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര അനുമതി. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടിക്കൊണ്ട് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. സിഗരറ്റ്, പാന്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കാനുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാം.

    No comments

    Post Top Ad

    Post Bottom Ad