Header Ads

  • Breaking News

    ആരുടേയും മുന്നില്‍ തലകുനിക്കാതെ മകള്‍ സ്വന്തം ലക്ഷ്യം നേടണം;മനസ്സ് തുറന്ന് അമൃത സുരേഷ്


    ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ അവസാനിച്ചതോടെ അമൃതയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിനിടയിൽ ആയിരുന്നു ബാലയുമായുള്ള വിവാഹം. വിവാഹത്തിനുശേഷവും സംഗീതത്തിൽ സജീവമായിരുന്നു അമൃത. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇരുവരും വിവാഹമോചിതരായി. പാപ്പു എന്ന് വിളിക്കുന്ന അവന്തിക ആണ് ഇരുവരുടേയും മകൾ. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്ന് അമൃത പറഞ്ഞിരുന്നു. അമൃതംഗമയ എന്ന് ബാൻഡുമായി അമൃതയും സഹോദരി അഭിരാമിയും സജീവമാണ്. പുതിയ കമ്പോസിങ്ങിലേക്ക് കടക്കുന്ന വേളയിലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചത്.


    അവസാനനിമിഷമാണ് ഒരു തീരുമാനമെടുത്തതെന്ന് അമൃത പറയുന്നു. ബിഗ് ബോസിൽ എത്തിയ ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ബിഗ് ബോസിന് ശേഷം തിരികെയെത്തി ബിഇറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അമൃത. കുട്ടിക്കാലം മുതലേ തന്നെ ജനശ്രദ്ധ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആളുകള്‍ അടുത്തേക്ക് വരുന്നതും ഫോട്ടോ എടുക്കാന്‍ വരുന്നതുമൊക്കെ ഇഷ്ടമാണ്. എല്ലാവരും എന്നെ നോക്കണം എന്ന തോന്നല്‍ അന്നേയുണ്ടായിരുന്നു. ആരുടേയും മുന്നില്‍ തലകുനിക്കാതെ മകള്‍ സ്വന്തം ലക്ഷ്യം നേടുന്നതാണ് തന്റെ സ്വപ്‌നമെന്നും അമൃത പറയുന്നു. അവന്തികയുടെ മേക്കപ്പിന് ഇരുന്ന് കൊടുത്ത അമൃതയുടെ വീഡിയോ ആയിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad