Header Ads

  • Breaking News

    കണ്ണൂരിലെ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് പരിശോധന നടത്തും


    കണ്ണൂർ: 
    കാസർകോട് ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് വൈറസ് രോഗം പടർന്ന സാഹചര്യത്തിൽ കണ്ണൂരിലും മാധ്യമ പ്രവർത്തകർക്ക് കൊവിഡ് രോഗ പരിശോധന നടത്തുന്നു. കണ്ണൂരിൽ കൊവിഡ് റിപ്പോർട്ടിങ് നടത്തിയ ചാനൽ റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ, പത്ര റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ, എന്നിവർക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്. കണ്ണൂർ പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തിൽ ചാനൽ ക്യാമറാമാൻമാരെയും റിപ്പോർട്ടർമാരെയും പരിശോധിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്‍റ് എകെ ഹാരിസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad