Header Ads

  • Breaking News

    കണ്ണൂർ കേന്ദ്ര സർക്കാരിന്റെ റെഡ് സോണിൽ ; മെയ് 3ന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ.....


    രാജ്യത്തെ 130 ജില്ലകള്‍ റെഡ്സോണില്‍. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 284 ജില്ലകള്‍ ഓറഞ്ച് സോണില്‍, ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍, കൂടുതല്‍ ഇളവുകള്‍ വരും. ഡല്‍ഹിയില്‍ 11 ജില്ലകളും റെഡ്സോണില്‍. തമിഴ്നാട്ടില്‍ 24ല്‍ 12 ജില്ലകള്‍ റെഡ് സോണിലാണ്.

    സംസ്ഥാനത്ത് റെഡ് സോണ്‍ ജില്ലകള്‍ രണ്ട്. കേരളത്തില്‍ കോട്ടയവും കണ്ണൂരും കേന്ദ്രപട്ടികയിലെ റെഡ്സോണ്‍. വയനാടും എറണാകുളവും ഗ്രീന്‍സോണിൽ. 28 ദിവസമായി പുതിയ രോഗികളില്ല. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണില്‍.

    കോവിഡ്‌ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഇനി മൂന്ന് ദിവസം ബാക്കി. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാം ഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന. ആക്ടീവ് കോവിഡ്‌ കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും

    No comments

    Post Top Ad

    Post Bottom Ad