Header Ads

  • Breaking News

    സിനിമാ മേഖല വീണ്ടും ഉണരുന്നു ! പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മേയ് 4 മുതൽ പുനരാരംഭിക്കാൻ സർക്കാർ അനുവാദം


    സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവെച്ച സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഒരു സമയം ഒരു സ്ഥലത്ത് 5 പേരില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് പോസ്റ്റ് പ്രൊഡക്ഷന് അനുവാദം നല്‍കുന്നത് . ഇതോടെ നിർത്തിവെച്ച പല സിനിമകൾക്കും ജീവൻ തിരിച്ചു കിട്ടുകയാണ്.

    മന്ത്രി എ. കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് :

    സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും

    പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

    ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌, സംഗീതം, സൗണ്ട്‌ മിക്സിങ്ങ്‌ എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം.

    ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad