Header Ads

  • Breaking News

    ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശി 25 കാരന്


    കണ്ണൂര്‍, ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശി 25 കാരന്  സമ്പർക്കത്തിലൂടെയാണ് ‘ രോഗം പിടിപെട്ടത് അഞ്ചരക്കണ്ടി ജില്ലാ കോവിഡ്- 19ചികിത്സാ കേന്ദ്രത്തിൽ വെച്ച് 1. 5. 2020 ആണ് സാമ്പിൾ ശേഖരിച്ചത്. ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 38 പേർ.
    കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത് കണ്ണൂര്‍ ജില്ലയില്‍. 38 പേരാണ് കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ കാസര്‍ഗോട്ട് സ്വദേശികളാണ്. ഇന്ന് കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ ഇന്ന് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളതും കണ്ണൂര്‍ ജില്ലയിലാണ്

    No comments

    Post Top Ad

    Post Bottom Ad