Header Ads

  • Breaking News

    ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി


    ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് പൂര്‍ണ അവധി ആയിരിക്കും. അന്നേദിവസം, കടകള്‍ തുറക്കാന്‍ പാടുള്ളതല്ല. ആളുകള്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഇത് കര്‍ശനമായി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
    നാളെ ഞായറാഴ്ച ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച്‌ വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടു വരാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
    സുരക്ഷാ മാനദണ്ഡങ്ങള്‍ ഗ്രീന്‍ സോണിലും പാലിക്കണം. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടുപേര്‍ മാത്രമായിരിക്കും അനുവദിക്കുക. ടൂ വിലറില്‍ ഒരാള്‍ മാത്രം. അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നതില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ഇളവ് അനുവദിക്കും.ആള്‍ക്കൂട്ടം പാടില്ലെന്നും സിനിമാ തിയറ്ററുകളും ആരാധനാലയങ്ങളും തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. മദ്യ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ പാടില്ല. എന്നാല്‍, ബാര്‍ബര്‍ക്ക് വീടുകളില്‍ പോയി സേവനം നല്‍കാവുന്നതാണ്. ബ്യൂട്ടി പാര്‍ലര്‍, മാളുകള്‍ എന്നിവയും തുറക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.
    അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad