മാടായിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18 വയസുകാരന്‍ മരിച്ചത് കൊവിഡ് ബാധ കാരണമല്ലെന്ന് പരിശോധനാ ഫലം
പഴയങ്ങാടി:
മാടായിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18 വയസുകാരന്‍ മരിച്ചത് കൊവിഡ് ബാധ കാരണമല്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നു. ചെന്നൈയില്‍ നിന്നെത്തിയ മാടായി പഞ്ചായത്തിലെ മുട്ടം വെള്ളച്ചാല്‍ സ്വദേശിയും വാടിക്കല്‍ കടവിന് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന റിബിന്‍ ബാബു (18) ആണ് കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരിക്കെ മരിച്ചത്. ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. അതുകൊണ്ട് തന്നെ കൊവിഡ് ബാധയേറ്റ് മരണപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് നേരെത്തെ അറിയിച്ചിരുന്നു. ഈ മാസം 21-ന് ചെന്നൈയില്‍ നിന്നെത്തിയ റിബിന് ഹൃദയ സംബന്ധമായ ചില അസുഖങ്ങള്‍ കൂടിയുണ്ടായിരുന്നു എന്നാണ് വിവരം. മാടായി പുതിയങ്ങാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും 23-ന് രാത്രി പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. അവിടെ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തില്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രാവിലെയോടെ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വെങ്ങര സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു
No comments
Post a Comment