ആറുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്
കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 6 മാസം പ്രായമുള്ള കുഞ്ഞും
കൊല്ലത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറ് മാസം പ്രായമായ കുഞ്ഞും നാലു വയസ്സായ കുട്ടിയും. രോഗം ബാധിച്ച നാലു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. അബുദാബിയില്‍ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവര്‍. അമ്മയും മകളും മകളുടെ നാലു വയസും 6 മാസം പ്രായമുള്ള കുഞ്ഞും. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 15 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളളത്.
No comments
Post a Comment