കണ്ണപുരവും ചെറുപുഴയും ഹോട്സ്പോട്ടിൽ
സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. നിലവില്‍ ആകെ 68 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി. പാലക്കാട്- 29, കണ്ണൂര്‍- 8, കോട്ടയം- 6, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂര്‍, കൊല്ലം നാല് വീതം, കാസര്‍കോട്, ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരണ്. തമിഴ്‌നാട്- 9, മഹാരാഷ്ട്ര- 15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു. 963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
No comments
Post a Comment