Header Ads

  • Breaking News

    കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് 13 മുതല്‍; ആഴ്ചയില്‍ 3 ട്രെയിന്‍ ; ബുക്കിങ്ങ് ഇന്ന് മുതല്‍

     രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ സ്പെഷൽ ട്രെയിനുകളായി ഓടിക്കുന്നത് രാജധാനി കോച്ചുകൾ. 13നു  കേരളത്തിലേക്കുള്ള സർവീസ് ആരംഭിക്കുമെന്നാണ് സൂചന. എല്ലാ സ്പെഷ്യൽ ട്രെയിനുകൾ ന്യൂഡൽഹി സ്റ്റേഷനിൽനിന്ന് ആകും പുറപ്പെടുക. ന്യൂഡൽഹി- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ചൊവ്വ ബുധൻ ഞായർ ദിവസങ്ങളിലും തിരുവനന്തപുരം - ന്യൂഡൽഹി ചൊവ്വ വ്യാഴം വെള്ളി ദിവസങ്ങളിലും സർവീസ് നടത്താനാണ് ആലോചന. ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ 13നും തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ട്രെയിൻ 15-നും സർവീസ് നടത്തുമെന്നാണ് സൂചന. യാത്രക്കാരുടെ ആരോഗ്യ പരിശോധനക്കുള്ള സൗകര്യത്തിനായി സ്റ്റോപ്പുകളിലും ഗണ്യമായി കുറയ്ക്കും. തിരുവനന്തപുരം ന്യൂഡൽഹി സർവീസിന് കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ഹൗറ, രാജേന്ദ്രനഗർ, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പൂർ, കാഞ്ചി, മുംബൈ. അഹമ്മദാബാദ്, അഗർത്തല, ഭുവനേശ്വർ,മഡ്ഗാവ്, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിലേക്കും തിരിച്ചു സ്പെഷ്യൽ ട്രെയിനുകൾ ഉണ്ട്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിട്ടുള്ളവർക്ക്  ഈ ട്രെയിനുകളിൽ ഡൽഹിയിലെത്തി അവിടെ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ കഴിയും. രാജധാനി നിരക്കായിരിക്കും സ്പെഷൽ ട്രെയിൻ ഈടാക്കുക. തത്കാൽ, പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഐആർസിടിസി വെബ്സൈറ്റ് വഴി മാത്രമാണ് ബുക്കിംഗ്. ഏജന്റ് മാർ വഴിയും കൗണ്ടറുകളും വഴിയും വിൽപ്പന ഉണ്ടാകില്ല. സ്റ്റേഷനുകളിലെ പരിശോധന യിൽ കോവിഡ്  ലക്ഷണങ്ങൾ ഇല്ലാത്ത വരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. കൺഫേം ടിക്കറ്റ് ഇല്ലാത്തവരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല മാസ്കും നിർബന്ധമാണ്. ട്രെയിനുകളുടെ അന്തിമ സമയക്രമം വൈകാതെ പുറത്തുവിടുമെന്ന് റെയിൽവേ അറിയിച്ചു. ഐ ആർ സിടി സി സൈറ്റിൽ ബുക്കിംഗ് ഇന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും.

    No comments

    Post Top Ad

    Post Bottom Ad