Header Ads

  • Breaking News

    എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: 14 ലക്ഷം മാസ്ക് റെഡി

    മേയ് അവസാനവാരം നിശ്ചയിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമായി 14 ലക്ഷം മാസ്ക് തയാറായി.
    വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ നടക്കും. 22ന് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കും. 26, 27, 28 തീയതികളിൽ രാവിലെ രണ്ടാം വർഷ ഹയർ സെക്കൻഡറിയുടെയും ഉച്ചകഴിഞ്ഞ് എസ്എസ്എൽസിയുടെയും ശേഷിക്കുന്ന പരീക്ഷകൾ നടക്കും. രണ്ടാം വർഷക്കാരുടെ ശേഷിക്കുന്ന ഒരു പരീക്ഷ 29നു നടത്തും. അന്ന് ഒന്നാം വർഷക്കാർക്കും പരീക്ഷയുണ്ട്. സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനാണു വ്യത്യസ്ത സമയത്തു പരീക്ഷ.

    https://chat.whatsapp.com/FptsVLny4jM0nySbES4q95

    No comments

    Post Top Ad

    Post Bottom Ad