Header Ads

  • Breaking News

    ലോക്ക് ഡൌൺ ലംഘിച്ച് ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക്; ഏ​ഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍



    മം​ഗ​ളൂ​രു: 
    ലോ​ക്ക്ഡൗ​ണ്‍‌ ലം​ഘി​ച്ച്‌ ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴ് മലയാളികളെ മം​ഗ​ളൂ​രു പോ​ലീ​സ് പി​ടി​കൂ​ടി. 

    കാ​സ​ര്‍​ഗോ​ട്ടു​നി​ന്നും മം​ഗ​ളൂ​രി​വി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 
    ഇ​വ​രി​ല്‍‌ ആ​റു പേ​ര്‍ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്.കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ മാര്‍ഗ്ഗം ബോട്ടില്‍ മംഗലാപുരത്ത് എത്തിയത്.
    ബോട്ട് ഉടമസ്ഥനെതിരെയും പോലീസ് കേസെടുത്തു.രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ട്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും കര്‍ണാടക കടത്തിവിടുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad