Header Ads

  • Breaking News

    സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല



    സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല. റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവ്വീസിന് 20 നും 24 നും ശേഷം അനുമതി നൽകിയിരുന്നു. എന്നാല്‍ സംസ്ഥാനം മാര്‍ഗ നിര്‍ദേശം തിരുത്തും. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളിൽ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തർജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.
    സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണിൽപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കർശന നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലയിലേക്ക് യാത്ര അനുവദിക്കില്ല. തിങ്കളാഴ്ച മുതൽ ഇളവ് വരുന്ന ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽപ്പെട്ട ജില്ലകളിൽ ചില ഇളവുകള്‍ ഉണ്ടാകും. ഈ ജില്ലകളിൽ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സർവ്വീസുകാർക്ക് വാഹനം നിരത്തിലിറക്കാം. തിങ്കളാഴ്ച ഒറ്റ നമ്പർ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്ക വാഹനങ്ങളും പുറത്തിറക്കാം.  യാത്രക്കാർ തിരിച്ചറിയിൽ കാർഡ് കൈയിൽ കരുതണം

    No comments

    Post Top Ad

    Post Bottom Ad