Header Ads

  • Breaking News

    കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു


    കെഎസ്ആര്‍ടിസി തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സമരം പിന്‍വലിച്ചതായി യൂണിയന്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ ജാമ്യത്തില്‍ വിടും.
    രാവിലെ 9.30 ഓടെയാണ് സമരം തുടങ്ങിയത്. നഗരത്തിലെത്തിയ രോഗികളും, പ്രായമായവരും അടക്കമുള്ള ആയിരങ്ങള്‍ നഗരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയ അവസ്ഥയാണ്‌ ഉണ്ടായത്. ഇത് പലയിടത്തും പ്രതിഷേധങ്ങളിലേക്കും നയിച്ചു. ചിലയിടത്ത് ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുന്ന അവസ്ഥയുമുണ്ടായി.
    ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ കെഎസ്‌ആര്‍ടിസി- സ്വകാര്യബസ് ജീവനക്കാരുടെ തകര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. 

    No comments

    Post Top Ad

    Post Bottom Ad