Header Ads

  • Breaking News

    വ്യത്യസ്ത മതത്തിൽപെട്ട കമിതാക്കൾ ഒളിച്ചോടിയതിനെ തുടർന്ന് കണ്ണൂർ കൈതപ്രത്ത് സംഘർഷാവസ്ഥ : ഒടുവിൽ പോലീസ് ഇടപെടലിലൂടെ പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി



    പരിയാരം :
     
    വ്യത്യസ്ത മതത്തിൽപെട്ട കമിതാക്കൾ പരസ്പരം ഇഷ്ടപ്പെട്ട് ഒളിച്ചോടിയതിനെതുടർന്ന് മാതമംഗലം കൈതപ്രം പ്രദേശത്ത് സംഘർഷാവസ്ഥ , ഒടുവിൽ പരിയാരം പോലീസ് ഇടപെട്ട് പെൺകുട്ടിയെ തലശേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി . 

    മാർച്ച് ആറിന് വൈകുന്നേരം ആറ് മണിക്കാണ് ഇരുവരും ചേർന്ന് കൈതപ്രത്തുള്ള കാമുകന്റെ സറാദരിയുടെ വീട്ടിലെത്തിയത് . പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിഞ്ഞെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപം കൊണ്ടു . 

    പരിയാരം സി ഐ കെ . വി . ബാബുവിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരേയും പോലീസ് സ്റ്റേഷനിലെത്തിച്ചു .പെൺകുട്ടിയുടെ ബന്ധുക്കൾ രേഖാമൂലം പോലീസിൽ പരാതി നൽകാൻ വിസമ്മതിച്ചു . എന്നാൽ എത്രതന്നെ പറഞ്ഞിട്ടും 19 കാരിയായ കാമുകി ബന്ധുക്കളോടൊപ്പം പോകില്ലെന്നും കാമുകനോടൊപ്പം മാത്രമേ പോകൂ എന്നും പിടിവാശിയിലായിരുന്നു . ഒടുവിൽ പോലീസ് പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു . ഇപ്പോഴും ഇതേച്ചൊല്ലി സംഘർഷം പുകയുകയാണ് . പോലീസ് ജാഗ്രത പാലിക്കുന്നുണ്ട് .

    No comments

    Post Top Ad

    Post Bottom Ad