Header Ads

  • Breaking News

    കണ്ണൂർ ചക്കരക്കല്ലിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്നു ; യുവാവ് അറസ്റ്റിൽ


    ചക്കരക്കല്ല്: 
    കണ്ണൂർ ചക്കരക്കല്ലിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബാവോട് സ്വദേശി സുമേഷിനെയാണ് പോലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു .
    കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയായ സമീറയുടെ വീട്ടിൽ നിന്ന് പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത് .
    ഇതിനു മുൻപും തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയിൽ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറഞ്ഞു . എന്നാല്‍ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് സമീറ പറയുന്നു. പശുവിനെ മാറ്റിക്കെട്ടാന്‍ നോക്കുമ്പോഴാണ് കിടാവിനെ കാണാതെപോയത് .
    പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർമാരും പറഞ്ഞു. ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് . സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad