Header Ads

  • Breaking News

    ബുധനാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ റോഡിലിറക്കില്ലെന്ന് ഉടമകള്‍


    കണ്ണൂര്‍: 
    ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ബസ് പണിമുടക്ക് സമരം ഉറപ്പായി. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11 മുതലാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല ബസ് പണിമുടക്ക് സമരം നടത്തുന്നതെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    സ്വകാര്യ ബസുകളില്‍ മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതു പോലെ കെ എസ് ആര്‍ ടി സി യിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ യാത്ര സൗകര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 140 കി.മീ കൂടുതലുള്ള ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതെ സര്‍ക്കാര്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലൊക്കെ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചതെന്ന് കണ്ണൂര്‍ ഡിസ്ട്രിക്‌ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കണ്ണൂരില്‍ പറഞ്ഞു.

    ചെയര്‍മാന്‍ എം വി വത്സലന്‍, വൈസ് ചെയര്‍മാന്‍ രാജ് കുമാര്‍ കരുവാരത്ത്, പി കെ പവിത്രന്‍, ടി എം സുധാകരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad