വീട്ടിൽ സ്വർഗമുണ്ടാക്കാം;ഇസഹാക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

ലോകം മുഴുവൻ കൊറോണ ഭീതിയെ തുടർന്ന് ആശങ്കയിലാണ്. ഇതേതുടർന്ന് സിനിമകളുടെ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. താരങ്ങൾ അവരുടെ അവധിക്കാലം ഇപ്പോൾ ആഘോഷിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഇസയോടൊപ്പം ആണ് തന്റെ അവധികാലം ആഘോഷിക്കുന്നത്. ഇസയുടെ വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ ഇസയുടെ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ്. കുട്ടി കളിക്കുന്ന ചിത്രമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്.
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടാക്കുവാൻ ആദ്യം വീട്ടിൽ ഒരു സ്വർഗ്ഗം ഉണ്ടാകണമെന്നും വീട്ടിൽ സുരക്ഷിതരായി ഇരിക്കുവാനും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നുമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോബോബനും മകൻ ഇസക്കും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

No comments
Post a Comment