Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ 6149 പേർ നിരീക്ഷണത്തിൽ


    കണ്ണൂർ: 
    കോവിഡ്‌ 19  പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 6149 പേർ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്‌. 6100 പേർ വീടുകളിലാണ്‌. 26 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും  ഒമ്പതുപേർ ജില്ലാ ആശുപത്രിയിലും 14 പേർ തലശേരി ജനറൽ ആശുപത്രിയിലുമുണ്ട്‌.  ഇതുവരെയായി 154 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ  എട്ടെണ്ണം പോസിറ്റീവും 137 എണ്ണം നെഗറ്റീവുമാണ്. 13 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 
    ഞായറാഴ്‌ച  കണ്ണൂർ വിമാനത്താവളത്തിൽ 13 വിമാനങ്ങളിലായി എത്തിയ 1105  യാത്രക്കാരെ പരിശോധിച്ചു. 
    ഷാർജയിൽനിന്നും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഒരാളെ നിരീക്ഷണത്തിന്  ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഒരാളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് പറഞ്ഞയച്ചു.
    റെയിൽവേ സ്റ്റേഷനുകളിൽ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തിയവർക്ക് സ്ക്രീനിങ്‌. 
    24 മണിക്കൂറിൽ 2498 യാത്രക്കാരെ സ്ക്രീനിങ്ങിന് വിധേയരാക്കി. 12 പേരെ ആശുപത്രിയിലേക്കയച്ചു. 
     835 പേർക്ക്‌ വീടുകളിൽ ഐസോലേഷന് നിർദ്ദേശം. 
    കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 311 വാഹനങ്ങളിലെത്തിയ 1418 യാത്രക്കാരെ പരിശോധിച്ചു.
     ഇരിട്ടി ബസ്‌സ്‌റ്റാൻഡിൽ 44 പേരെ പരിശോധിച്ചു. 
    1848 ടീമുകൾ 12292 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

    No comments

    Post Top Ad

    Post Bottom Ad