Header Ads

  • Breaking News

    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.



    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം > കൊറോണ വ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് രോഗികളുടെ എണ്ണം എട്ട് ആയി. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും ഒരാഴ്ച്ച അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ ബന്ധുക്കളും രണ്ടുപേര്‍ ദുബായില്‍ നിന്ന് എത്തിയവരുമാണ്.

    കാസര്‍കോട്ട് ജാഗ്രത പാലിക്കാത്തതില്‍ വരുത്തിവെച്ച വിനയാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഇടപെടല്‍ വിചിത്രമാണ്. 11 കരിപ്പൂരിലിറങ്ങിയ അയാള്‍ അന്ന് അവിടെ തങ്ങുകയും പിറ്റേദിവസം കോഴിക്കോട് എത്തുകയും, അവിടെ നിന്നും ട്രെയിനില്‍ കാസര്‍കോട് എത്തുകയും ചെയ്തു. ഇതിനുശേഷം വിവാഹ ചടങ്ങിലും ക്ലബിലും ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തു. വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലും സജീവമായി. അതുകൊണ്ട് തന്നെ കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണ്-മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad