Header Ads

  • Breaking News

    കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം ; എട്ട് പേര്‍ക്ക് പരുക്ക്


    കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു . അപകടത്തില്‍ സാരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സചികിത്സയിലാണ് .
    ചൊവ്വാഴ്ച രാവിലെ ഒമ്ബതരയേടെയായിരുന്നു സംഭവം. ചൊക്ലി നെടുമ്ബ്രം രാമകൃഷ്ണ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത് . മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad