Header Ads

  • Breaking News

    അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്


    പത്തനംതിട്ട: 
    അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് ആക്രമണം ഉണ്ടായത് . സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസിസ് അറസ്റ്റ് ചെയ്തു.
    മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണം . അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്ബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് വിശ്വംഭരന്‍ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു .
    ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം . അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .

    No comments

    Post Top Ad

    Post Bottom Ad